മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു

മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു
ലോകമെമ്പാടും ലഹരി വ്യാപനത്തിന്റെ ഫലമായി കുടുംബബന്ധങ്ങൾ ശിഥിലമാകുകയും സാമൂഹ്യ വിപത്തും അരാചകത്വവും വ്യാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് സംഘടിപ്പിച്ച പുകവലി വിരുദ്ധ ദിനാചരണ സംഗമത്തിൽ ആഹ്വാനം ചെയ്തു.
ക്യാമ്പസുകളിലും ചെറുപ്രായത്തിൽ തന്നെ പുകവലി വഴി ലഹരിയുടെ വശീകരണത്തിലേക്ക് കടന്നുപോകുന്ന ദുരന്തകരമായ പ്രവണത കാണപ്പെടുന്നു. ഇങ്ങനെ വികസിക്കുന്ന വിനാശകരമായ സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ഖത്തർ ചാപ്റ്റർ ചെയർമാൻ മുത്തലിബ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ലീഡർഷിപ്പ് എംപവർമെൻറ് കോച്ചും മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ഗ്ലോബൽ ജനറൽ സെക്രട്ടറി കൂടിയായ മഷ്ഹൂദ് വി.സി. പുകവലി വിരുദ്ധ സന്ദേശം നൽകി.
കെ.എം.സി.സി. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ സി.വി. ഖാലിദ്, മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ചീഫ് കോർഡിനേറ്റർ ഫാസിൽ മഷ്ഹൂദ്, ഭാരത് ടേസ്റ്റി റെസ്റ്റോറന്റ് മാനേജർ റോയി മാത്യു, നൂറ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
Story Highlights : Mind Tune Echo Waves Observes World No Tobacco Day in Doha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here