ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ചു

ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ചു. പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സമരം നടത്തുന്നവര്‍ ആത്മ പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. അതേസമയം എംപാനല്‍ നിയമനങ്ങള്‍ക്കെതിരെ പിഎസ് സി രംഗത്തെത്തി.
പിരിച്ചു വിട്ട് ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരും മാനേജ്‌മെന്റും തിരിഞ്ഞു നോക്കിയില്ല. പകരം ജോലി കണ്ടെത്താനായത് ചുരുക്കം ചിലര്‍ക്ക് മാത്രം. നിത്യ ചിലവിന് മാര്‍ഗ്ഗമില്ലാതായോതോടെയാണ് ഇവര്‍ വീണ്ടും സമരമാര്‍ഗ്ഗത്തിലെത്തിയത്.
എംപ്ലോയ്‌മെന്റ് എസ്‌ചേഞ്ച് വഴി നിയമനം നേടിയവരെയാണ് പിന്‍വാതില്‍ നിയമനക്കാരെന്ന് ആക്ഷേപിക്കുന്നതെന്നാണ് സമരക്കാരുടെ പ്രധാന പരാതി. ട്രേഡ് യൂണിയനുകളും സര്‍ക്കാരും വഞ്ചിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,കെ മുരളീധരന്‍, കെപി രാജേന്ദ്രന്‍ തുടങ്ങഇയവര്‍ സമരത്തിന് എൈക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി. ആതേസമയം സമരത്തോട് മുഖം തിരിഞ്ഞി നില്‍്കകുകയാണ് സര്‍ക്കാര്‍
കെഎസ്ആര്‍ടിസിയില്‍ വീണ്ടും താല്‍ക്കാലിക നിയമനം നടത്തരുതെന്ന നിലപാട് പിഎസ് സി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. എം പാനല്‍ നിയമനവുമായി ബന്ധപ്പെട്ടകേസുകള്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിന് നാളത്തേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here