കീടനാശിനിക്ക് മരുന്നടിച്ചതിന് പിന്നാലെ മരിച്ച കർഷകരുടെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു

തിരുവല്ലയിൽ കീടനാശിനിക്ക് മരുന്നടിച്ചതിന് പിന്നാലെ മരിച്ച കർഷകരുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. രണ്ട് കർഷകരുടെയും കുടുംബത്തിന് വീട് വെയ്ക്കാൻ 4 ലക്ഷം രൂപ നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. കൃഷിമന്ത്രി വി എസ് സുനിൽ കുമാർ ഈ മാസം 24ന് ഇവരുടെ വീട് സന്ദർശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട തിരുവല്ലയിൽ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് കർഷകർ മരിക്കുന്നത്. കർഷക തൊഴിലാളികളായ സനിൽ കുമാർ ജോണി എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്.
വ്യാഴാഴ്ചയാണ് തിരുവല്ല വേങ്ങൽ മേഖലയിൽ നെല്ലിന് കീടനാശിനി അടിക്കുന്നതിനിടെ അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ അഞ്ചു പേരേയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിളവെടുക്കാറായ നെല്ലിനായിരുന്നു ഇവർ കീടനാശിനി അടിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here