സൗദിയില്‍ നിന്നും 7143 ഓളം സ്ഥാപനങ്ങള്‍ വിപണി വിട്ടതായി റിപ്പോര്‍ട്ട്

സൗദിയിൽ നിന്നും 7143 ഓളം സ്ഥാപനങ്ങൾ വിപണി വിട്ടതായി റിപ്പോർട്ട്. ദിനേന ഇരുപതോളം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതായും പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Read Also: ബൗണ്ടറി ലൈനില്‍ അമ്പരപ്പിച്ച് മക്കല്ലം; വീഡിയോ വൈറല്‍
സൗദിയിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനകം 7143 സ്ഥാപനങ്ങൾ തൊഴിൽ വിപണി വിട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. 2017 മൂന്നാം പാദം മുതൽ 2018 മൂന്നാം പാദം വരെയുള്ള കണക്കനുസരിച്ചാണ് ഇത്രയും സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി വ്യക്തമാകുന്നത്. 2017 മൂന്നാം പാദം അവസാനത്തിൽ 4,60,858 സ്വകാര്യ സ്ഥാപങ്ങൾ ഉണ്ടായിരുന്നത് 2018 മൂന്നാം പാദം അവസാനമായപ്പോൾ 4,53,715 സ്ഥാപനങ്ങളായി കുറഞ്ഞു. ഇതിൽ ഭൂരിഭാഗവും ചെറുകിട സ്ഥാപനങ്ങളാണ്. ശരാശരി ദിനേന 20 ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നെണ്ടെന്നാണ് കണക്ക്.
Read Also: ‘സമ്മതം സമര്‍പ്പയാമി?’; സുരേന്ദ്രനെ ട്രോളി എം.ബി രാജേഷ് എംപി
ജനറൽ ഓർഗനൈസഷൻ ഓഫ് സോഷ്യൽ ഇന്‍ഷുറന്‍സിന്റെ കണക്കനുസരിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതലുള്ളത് നാല് ജോലിക്കാർ മാത്രമുള്ള വളരെ ചെറിയ സ്ഥാപനങ്ങളാണ്. 2,29,361 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. ചെറുകിട സ്ഥാപനങ്ങളെ ബാധിക്കുന്ന പലവിധ പ്രതിസന്ധികളാണ് ഇത്രയധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കാരണമാതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here