സിബിഐയില്‍ വീണ്ടും സ്ഥലം മാറ്റം; സ്ഥലം മാറ്റിയത് 20പേരെ

പുതിയ ഡയറക്ടറെ കണ്ടെത്താൻ ഉന്നത തല സമിതി നടക്കാനിരിക്കെ വീണ്ടും സി ബി ഐ യിൽ സ്ഥലം മാറ്റം. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ എസ് കെ നായർ ഉൾപ്പടെ 20 പേരെയാണ് ഇടക്കാല ഡയറക്ടർ നാഗേശ്വർ റാവു സ്ഥലം മാറ്റിയത്. തിയ സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നത തല സമിതി അടുത്ത വ്യാഴാഴ്ച്ച നടക്കാനിരിക്കെയാണ് പുതിയ നടപടി.
നിർണായകമായ പല കേസുകളും അന്വേഷിച്ച് കൊണ്ടിരുന്ന സി ബി ഐ ഉദ്യോഗസ്ഥരെയാണ് ഇപ്പോള്‍ ഇടക്കാല ഡയറക്ടർ നാഗേശ്വർ റാവു സ്ഥലം മാറ്റിയിരിക്കുന്നത്. പി എന്‍ ബി തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി. മെഹുല്‍ ചോസ്കി എന്നിവർക്കെതിരായ കേസുകള്‍ അന്വേഷിച്ച് കൊണ്ടിരുന്ന എസ് കെ നായരുടെ സ്ഥലം മാറ്റാമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുബൈയിലെ അഴിമതി വിരുദ്ധ സെല്ലിലേക്കാണ് എസ് കെ നായരെ സ്ഥലം മാറ്റിയത്. പകരം ചെന്നൈയില്‍ സ്റ്റെർലൈറ്റ് സമരം സംബന്ധിച്ച കേസ് അന്വേഷിച്ചിരുന്ന എ ശരവണന് ചുമതല നല്‍കി. ടു ജി സ്പെക്ട്രം അഴിമതി കേസ് അന്വേഷണത്തില്‍ നിന്ന് വിവേക് പ്രിയദർശിയെയും സ്ഥലം മാറ്റി.
കഴിഞ്ഞ ഒക്ടോബറില്‍ മുന്‍ സി ബി ഐ ഡയറക്ടറെ അർദ്ധരാത്രിയില്‍ മാറ്റി പകരം ചുമതല നാഗേശ്വർ റാവുവിന് നല്‍കിയപ്പോഴും നിരവധി ഉദ്യോഗസ്ഥരെ അദ്ദേഹം സ്ഥലം മാറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാർഖെ എന്നിവരടങ്ങുന്ന ഉന്നത തല സമിതി വ്യാഴാഴ്ച്ച പുതിയ സി ബി ഐ ഡയറക്ടറെ നിശ്ചയിക്കാനിരിക്കെ സ്ഥലം മാറ്റ ഉത്തരവുകള്‍ നല്‍കിയത് വിമർശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മുന്‍ സ്പെഷ്യല്‍ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെയുള്ള കേസ് അന്വേഷിച്ച് കൊണ്ടിരുന്ന ഉദ്യോഗസ്ഥനായ എ കെ ബസ്സിയെ പോർട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനിയിലാണ്. നാഗേശ്വർ റാവുവിന്‍റെ കാലാവധി ഈ മാസം മുപ്പത്തിയൊന്നിന് അവസാനിക്കും.
അലോക് വര്‍മയെ അന്വേഷണവിധേയമായി മാറ്റിയതിന് പിന്നാലെയാണ് നാഗേശ്വര റാവുവിനെ സിബിആ ഡയറക്ടറാക്കിയത്. അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാല്‍ തിരിച്ചെടുത്ത ഉടനെ ഇദ്ദേഹത്തെ ഫയര്‍ സര്‍വ്വീസ് ഡിജി സ്ഥാനത്തേക്ക് മാറ്റി. ഈ ചുമതല ഏറ്റെടുക്കാതെ അദ്ദേഹം രാജി വയ്ക്കകയായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here