ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താല്‍ ദിനം ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍ വിട്ടുകൊടുക്കാതെ പൊലീസ്

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ എടപ്പാള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍ പൊലീസ് സ്റ്റേഷന് വളപ്പില്‍ കിടന്നു നശിക്കുന്നു.
Read Also: ‘അപ്പന്റെ ചരിത്രം അപ്പന്’; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ട്രെയിലര്‍ പുറത്തിറക്കി
ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ അക്രമികള്‍ ഉപേക്ഷിച്ചു പോയതും പൊലീസ് പിടിച്ചെടുത്തതുമായ ബൈക്കുകളാണ് പൊന്നാനി, ചങ്ങരക്കുളം പൊലീസ് സ്റ്റേഷനുകളിലായി വെയിലും മഞ്ഞുമേറ്റ് നശിച്ചുകൊണ്ടിരിക്കുന്നത്. ഹര്‍ത്താലിനിടെ എടപ്പാളില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഎം – സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ ചിലര്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടിപോയിരുന്നു. ഇങ്ങനെ പിടിച്ചെടുത്ത ബൈക്കുകളാണ് പൊലീസ് സ്റ്റേഷന് വളപ്പുകളില്‍ കിടന്ന് നശിക്കുന്നത്. എടപ്പാളില്‍ ഉപേക്ഷിച്ച് പോയ എട്ട് ബൈക്കുകള്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുക്കുകയാണ്.
Read Also: സി.കെ വിനീത് ചെന്നൈയിന് എഫ്.സിയില്‍
അക്രമസംഭവങ്ങള്‍ക്കിടെ റോഡിൽ സംശയാസ്പദമായ നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 26 ബൈക്കുകള്‍ പൊന്നാനി സ്റ്റേഷനിലും കിടപ്പുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ പൊന്നാനി-എടപ്പാള്‍ മേഖലയിലുണ്ടായ അക്രമങ്ങളില്‍ നാല് പൊലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊന്നാനി എസ്.ഐ നൗഷാദിന്റെ കൈ തല്ലിയൊടിച്ച കേസിലെ പ്രതികളുടേതടക്കമുള്ള ബൈക്കുകള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തില്‍ കൈയെല്ല് പൊട്ടിയ എസ്.ഐ നൗഷാദ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് ഇപ്പോൾ.
ബൈക്കുകളുടെ നമ്പർ പരിശോധിച്ച പൊലീസ് ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരേയും അങ്ങോട്ട് തിരഞ്ഞു പോയിട്ടില്ല. ബൈക്ക് ഉടമകളില്‍ ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ബൈക്ക് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചെങ്കിലും സ്റ്റേഷനില്‍ നേരിട്ട് ഹാജരായില്ല. ബൈക്ക് തേടി നേരിട്ട് സ്റ്റേഷനിലെത്തിയവരോടാവട്ടെ അന്വേഷണം പൂര്‍ത്തിയായ ശേഷമേ ബൈക്ക് വിട്ടുതരാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here