പേപ്പര്‍ പാസ്‌പോര്‍ട്ടിന് പകരം ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇ-പാസ്‌പോര്‍ട്ട്

പേപ്പര്‍ പാസ്‌പോര്‍ട്ടിന് പകരം ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇ-പാസ്‌പോര്‍ട്ട് സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. പ്രവാസി ഭാരതീയ ദിവസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്രീകൃത പാസ്‌പോര്‍ട്ട് സംവിധാനത്തിന് കീഴിലായിരിക്കും പ്രവര്‍ത്തനം. നമ്മുടെ എംബസികളും കോൺസുലേറ്റുകളും പാസ്പോർട്ട് സേവ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കും, പി.ഐ.ഒ(പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍) ഒ.സി.ഐ(ഓവര്‍സീസ് സിറ്റസിന്‍സ് ഓഫ് ഇന്ത്യ) തുടങ്ങിയവര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്നും മോദി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here