Advertisement

വിലക്ക്; ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

January 22, 2019
0 minutes Read

ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഐപി‌എൽ വാതുവയ്പ്പ് കേസിൽ ഡൽഹി പട്യാലഹൌസ് കോടതി വെറുതെവിട്ടെങ്കിലും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയാറാകാത്തതിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്യുന്നത്. കേരള ഹൈക്കോടതി ബിസിസിഐ നടപടി നേരത്തെ ശരിവച്ചിരുന്നു. ഇൗ സാഹചര്യത്തിൽ ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.ബി.സി.സി.ഐയുടെ നടപടി ക്രൂരമാണെന്നും ഇംഗ്ലീഷ് കൗണ്ടി മൽസരങ്ങളിൽ പോലും പങ്കെടുക്കാൻ കഴിയുന്നില്ലെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോൾ ശ്രീശാന്ത് വാദിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top