Advertisement

സ്റ്റോപ്പില്‍ നിറുത്താതെ പോയ ട്രെയിന്‍ തിരിച്ചെത്തി യാത്രക്കാരെ കയറ്റി

January 22, 2019
Google News 1 minute Read

സ്റ്റോപ്പുള്ള റെയിൽവേ സ്റ്റേഷനിൽ നിർത്താതെ പോയ ട്രെയിൻ തിരിച്ച് വന്ന് യാത്രക്കാരെ കയറ്റി. പാലക്കാട് – എറണാകുളം മെമു ട്രെയിനാണ് ഒറ്റപ്പാലത്തിനടുത്തുള്ള പാലപ്പുറം റെയിൽവെ സ്റ്റേഷനിൽ നിർത്താതെ പോയത്.
ഇന്നലെ രാവിലെയാണ് സംഭവം. ട്രെയിനിന് സ്റ്റോപ്പുള്ള പാലപ്പുറം റെയിൽവേ സ്റ്റേഷനും പിന്നിട്ട് മെമു ഏറെ ദൂരം മുന്നോട്ടു പോയി. ട്രെയിനിലെ ഗാർഡ് സ്റ്റേഷനിൽ യാത്രക്കാരെ കണ്ടപ്പോഴാണ് ട്രെയിൻ നിർത്തിയത്. പിന്നീട് ട്രെയിൻ പിറകോട്ടെടുത്ത് സ്റ്റേഷനിൽ നിർത്തുകയായിരുന്നു.

ഹോൺ പോലും മുഴക്കാതെയാണ് ട്രെയിൻ പിറകോട്ടോടിയത്. സ്റ്റേഷൻ കടന്നു പോയ ശേഷം നിർത്തിയ ട്രെയിൻ അപ്രതീക്ഷിതമായി പിറകിലേക്ക് നീങ്ങിയത് ഇറങ്ങാൻ ഒരുങ്ങിയ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. സ്റ്റേഷനിൽ യാത്രക്കാർ കാത്തു നിന്നിരുന്ന ഭാഗത്ത് പ്ലാറ്റ്ഫോമും ഇല്ലായിരുന്നു. സംഭവത്തെ കുറിച്ച് റെയിൽവെ അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസവും ഇതേ ട്രെയിൻ ഇതേ സ്റ്റേഷനിൽ നിർത്താതെ പോയിരുന്നു. അന്ന് തൊട്ടടുത്ത സ്റ്റേഷനിലാണ് ട്രെയിൻ പിന്നീട് നിർത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here