‘ചിലര്‍ക്ക് രാജ്യമല്ല കുടുംബമാണ് പ്രധാനം’; പ്രിയങ്കാ ഗാന്ധിയുടെ വരവില്‍ ബി.ജെ.പി

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് എത്തിയതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബത്തിനെതിരെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ചിലര്‍ക്ക് രാജ്യമല്ല കുടുംബമാണ് പ്രധാനമെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും എന്നാല്‍, മറ്റ് ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പരിഹസിച്ചു. കുടുംബത്തേക്കാള്‍ വലുത് തങ്ങള്‍ക്ക് പാര്‍ട്ടിയും ഈ രാജ്യവുമാണെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്രയും വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിന് പാര്‍ട്ടിയേക്കാള്‍ വലുത് തങ്ങളുടെ കുടുംബമാണെന്നും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും സംപിത് പത്ര കൂട്ടിച്ചേര്‍ത്തു.
പരസ്യമായ് ഭാവവ്യത്യാസം പ്രകടിപ്പിയ്ക്കുന്നില്ലെങ്കിലും പ്രിയങ്കഗാന്ധി സജീവ രാഷ്ട്രിയത്തിലെക്ക് ഇറങ്ങുന്നതിനെ ആശങ്കയോടെയാണ് ബി.ജെ.പി നേത്യത്വം നോക്കിക്കാണുന്നത്. ഇന്ദിരഗാന്ധിയുടെ പ്രതിഛായ ഇന്ത്യയിലെ ജനങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം പ്രിയങ്ക വഴി കോൺഗ്രസ്സിന് നേട്ടമാകും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സജീവ രാഷ്ട്രിയത്തിലെയ്ക്ക് ഇറങ്ങിയ പ്രിയങ്കാ ഗാന്ധിയ്ക്ക് ഉത്തർ പ്രദേശിന്റെ ചുമതല പൂർണ്ണമായ് നൽകാത്തതിനെ പരിഹസിച്ചാണ് വാർത്തയോട് ബി.ജെ.പി ഔദ്യോഗികമായ് പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here