ധവാന് അര്‍ധസെഞ്ച്വറി; ഇന്ത്യ വിജയത്തിലേക്ക്

നേപ്പിയറില്‍ ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ ഇന്ത്യ വിജയത്തോട് അടുക്കുന്നു. 158 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധസെഞ്ച്വറിയുമായി ശിഖര്‍ ധവാനും (50 ) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (36) യുമാണ് ക്രീസിലുള്ളത്. അതിനിടെ ഏകദിനക്രിക്കറ്റില്‍ 5000 റണ്‍സെന്ന നേട്ടവും നേപ്പിയറിലെ ഗ്രൗണ്ടില്‍ ശിഖര്‍ ധവാന്‍ പിന്നിട്ടു. 118 ഇന്നിങ്‌സുകളില്‍ നിന്നും 5000 റണ്‍സ് മറികടന്നെന്ന റെക്കോഡില്‍ ധവാന്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പമെത്തുകയും ചെയ്തു.
താരതമ്യേന അനായാസമായ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെ (11) വിക്കറ്റ് നേരത്തെ നഷ്ടമായിരുന്നു. ഡഗ് ബ്രാസ്‌വെലിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്റെ മടക്കം.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ തളച്ചിടുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്ന ന്യൂസീ
ലന്‍ഡ് 38 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(5), കോളിന്‍ മണ്‍റോ (8), റോസ് ടെയ്ലര്‍ (24), ടോം ലാഥം (11 ), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്റ്നര്‍ (14) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.64 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ആണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌ക്കോറര്‍. കിവീസ് നിരയില്‍ അഞ്ചു പേര്‍ക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് കിവീസ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.5 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ബൗള്‍ഡാക്കി മടക്കിയയച്ച് ഏകദിനത്തില്‍ 100 വിക്കറ്റ് നേട്ടവും ഷമി സ്വന്തമാക്കി.
ഇതിനൊപ്പം ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും ഷമി സ്വന്തം പേരിലാക്കി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ 100 വിക്കറ്റ് നേട്ടം. നേരത്തെ 59 മത്സരങ്ങളില്‍ നിന്നായി 100 വിക്കറ്റ് നേടിയ ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറി കടന്നത്.യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റും കേദാര്‍ ജാദവ് ഒരു വിക്കറ്റും നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here