Advertisement

ധനമന്ത്രാലയത്തിന്റെ അധിക ചുമതല പിയൂഷ് ഗോയലിന്; ഇടക്കാല ബജറ്റ് അവതരിപ്പിച്ചേക്കും

January 23, 2019
Google News 0 minutes Read

കേന്ദ്ര ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടിയന്തര ചികിത്സയ്ക്കു യുഎസിലേക്ക് പോയ സാഹചര്യത്തിലാണ് പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഇതോടെ ഫെബ്രുവരി ഒന്നിന് എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് പിയൂഷ് ഗോയലാവും അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വേണ്ടി ജെയ്റ്റ്‌ലി നാല് മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതല ഗോയലിനായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here