22 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ 110 പേര്‍; മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പൊലീസ് പട്ടിക തയ്യാറാക്കി

മുനമ്പം മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പട്ടിക തയ്യാറാക്കി. ബോട്ടില്‍ കടന്നവരുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. പട്ടികയില്‍ 22 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടുന്നു. ബാക്കിയുള്ളത് പുരുഷന്മാരാണ്.
110 പേര്‍ ബോട്ടില്‍ കടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 30 പേരുടെ പട്ടിക കൂടി തയ്യാറാക്കാനുണ്ട്. അവര്‍ ആരൊക്കെയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘം കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോട്ടില്‍ കടന്നവരില്‍ ഇന്ത്യന്‍ വംശജരില്ലെന്നാണ് വിലയിരുത്തല്‍. തമിഴ് വംശജരും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുമാണ് ബോട്ടില്‍ കടന്നതെന്ന് പൊലീസ് പറയുന്നു.
ഇതിന് മുന്‍പ് മൂന്ന് തവണ മുനമ്പത്തു നിന്നും മനുഷ്യക്കടത്ത് നടന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. 300 പേര്‍ ഇത്തരത്തില്‍ കടന്നു. മനുഷ്യക്കടത്തിന്റെ മുഖ്യ സൂത്രധാരന്മാരായ സെല്‍വനോ ശ്രീകാന്തനോ ഓസ്‌ട്രേലിയയിലേക്ക് കടക്കുകല്ല, പകരം ആളുകളെ എത്തിച്ച് മടങ്ങിവരികയാണ് ചെയ്യുന്നതെന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here