നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് വനിതാ ജഡ്ജി; കേസ് വ്യാഴാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ചേക്കും. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
അതിനിടെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കോടതി വിലയിരുത്തി. സ്ത്രീകളും കുട്ടികളും ഇരയാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് മുന്നിലൂടെ വേണം ഇരയ്ക്ക് കോതിയിലെത്താന്‍.
മറ്റ് സംസ്ഥാനങ്ങളില്‍ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേകം സംവിധാനം നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി.
വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക അതിവേഗ കോടതിയും ആവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരും അനുകൂല നിലപാട് അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here