Advertisement

കെവിൻ കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും

January 24, 2019
0 minutes Read
kevin murder prime accused to be produced before court today

കെവിൻ കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും. വാഹനം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികളുടെ അപേക്ഷയിന്മേൽ ആണ് വാദം. കസ്റ്റഡിയിലുള്ള രണ്ടുവാഹനങ്ങൾ വിട്ടു നൽകണമെന്ന് പ്രതിഭാഗം ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു.

മുഖ്യ തെളിവായി പരിഗണിച്ച് വാഹനം വിട്ടു നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയാകുന്ന ഏഴാം തീയതി മുഴുവൻ പ്രതികളെയും ഹാജരാക്കണമെന്നും നിർദ്ദേശിച്ചു.

കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിച്ചത്. കേസിൽ കസ്റ്റഡിയിലെടുത്ത മൂന്നു കാറുകളിൽ ഒരെണ്ണം മുമ്പ് വിട്ടു നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top