Advertisement

കെവിൻ വധക്കേസ്; പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

January 24, 2019
0 minutes Read
asi biju involved in kevin murder says IG report

കെവിൻ വധക്കേസിൽ ഇന്ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളെയും ഇന്ന് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറ് പേർ റിമാൻഡിലുമാണ്.

കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകളുടെ പകർപ്പ് പ്രതികൾക്ക് ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകൾ ഇന്ന് കൈമാറും. കുറ്റപത്രത്തെ സംബന്ധിച്ച പ്രാഥമിക വാദങ്ങളാണ് ഇന്ന് നടക്കുക. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്റെ വീട്ടുകാർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top