Advertisement

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡെൽഹിയിൽ സുരക്ഷ ശക്തമാക്കി

January 24, 2019
0 minutes Read
security tightened in delhi for republic day

റിപ്പബ്‌ളിക് ദിനത്തിന് ദിവസ്സങ്ങൾ മാത്രം ബാക്കി നിൽക്കെ പഴുതടച്ച സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വിവിധ സേന വിഭാഗങ്ങൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ കർശന നിരിക്ഷണമാണ് സായുധ സേന നടത്തുന്നത്. ന്യൂഡൽഹി മേഖലയുടെ സുരക്ഷ പൂർണ്ണമായ് സൈന്യം എറ്റെടുത്തു. വിവിധമേഖലകളിൽ നിന്ന് ഐഎസ് അനുഭാവികൾ അറസ്റ്റ് ചെയ്യപ്പെടുകയും അതിർത്തിയിൽ തിവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അക്രമ സാധ്യത ഉണ്ടെന്ന് വിവിധ രഹസ്യാന്വേഷണ എജൻസികൾ സുരക്ഷ സേനകൾക്ക് മുന്നറിയിപ്പ് നൽകി.

70 ആമത് റിപ്പബ്‌ളിക് ദിന പരേഡിന്റെ അവസാനവട്ട റിഹേഴ്‌സുകൾ ഇന്നലെ പൂർത്തീകരിച്ചു. കാശ്മീരിൽ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിന്റെയും മഹാരാഷ്ട്രയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്വവാദ ബന്ധം ആരോപിച്ച് 9 പേർ അറസ്റ്റിലായതിന്റെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്

ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനകളുടെ സുരക്ഷ കേന്ദ്ര വ്യവസായിക സുരക്ഷാ സേന ശക്തമാക്കി. പരിശോധനകൾക്കായ് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചു. വിജയ് ചൗക്ക്, കരോൾബാഗ്, രാജീവ് ചൗക്ക്, കോണാർട്ട് പ്ലേസ്; ചാന്ദ്‌നി ചൌക്ക് എന്നിവടങ്ങളിലും കർശന നിരിക്ഷണമാണ് സേനാവിഭാഗങ്ങൾ നടത്തുന്നത്. നഗരത്തിലെമ്പാടും ആയിരം അധിക സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വിമാനത്തവളത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഡൽഹിയെക്കൂടാതെ ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കുംഭമെള നടക്കുന്ന പ്രയാഗ് രാജിലും സേനവിഭാഗങ്ങളെ വിന്യസിച്ചു. റിപ്പബ്ലിക് ദിനത്തൊട് അനുബന്ധിച്ച സുരക്ഷ ഉറപ്പാക്കാൻ പ്രധാന സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രപർത്തനങ്ങൾക്കും പോലിസ് നിയന്ത്രണമേർപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top