‘മാപ്പ്!’ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സുധാകരന്‍

സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. തനിക്ക് ഏറെ പിന്‍ബലം നല്‍കുന്നതാണ് കേരളത്തിലെ സ്ത്രീ സമൂഹം. അവരില്‍ ആരെയെങ്കിലും തന്റെ പ്രസ്താവന വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നതായും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇരട്ടച്ചങ്കന്‍ മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സി.പി.ഐ.എമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത്. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി. ‘ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here