നയപ്രഖ്യാപന പ്രസംഗം; എല്ലാ പോലീസ് സ്റ്റേഷനുകളും 2020 ഓടെ ജനമൈത്രി പോലീസ് സ്റ്റേഷനാക്കും

എല്ലാ പോലീസ് സ്റ്റേഷനുകളും 2020 ഓടെ ജനമൈത്രി പോലീസ് സ്റ്റേഷനാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍. പോലീസിൽ 15 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നത് ആലോചിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് നൂറു സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും ഫയർഫോഴ്സിനെ നവീകരിക്കുമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി
പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍
-
പ്രളയബാധിതരായ പട്ടികജാതി കുടുംബത്തിന് പ്രത്യേക സാമ്പത്തിക സഹായം.
-
പ്രളയബാധിത മേഖലകളിലെ ഒബിസി വിഭാഗത്തിന് ബിസിനസ് നടത്താൻ പലിശ രഹിത വായ്പ.
-
പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ശാന്തിക്കാരെ നിയമിക്കും
-
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കാൻ പ്രതിജ്ഞാ ബദ്ധം.
-
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇരിപ്പവകാശം നൽകി
-
ആലപ്പുഴ ,മഞ്ചേശ്വരം എന്നിവിടങ്ങളിൽ ഹാർബർ എൻജി. ഓഫീസ് സ്ഥാപിക്കും
-
വൃദ്ധ പരിചരണത്തിനും ശിശു പരിപാലനത്തിനും കുടുംബശ്രീ കേന്ദ്രങ്ങൾ തുടങ്ങും
-
മാലിന്യ നിർമാർജനത്തിന് ഹരിത കർമസേന ശക്തിപ്പെടുത്തും
-
ഖരമാലിന്യ സംസ്ക്കരണത്തിന് പ്രത്യേക പദ്ധതി
-
എല്ലാ പോലീസ് സ്റ്റേഷനുകളും 2020 ഓടെ ജനമൈത്രി പോലീസ് സ്റ്റേഷനുകൾ
-
പോലീസിൽ 15 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നത് ആലോചിക്കും
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ് നൂറു സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കും
-
ഫയർഫോഴ്സിനെ നവീകരിക്കും
-
ജല രക്ഷാ പ്രവർത്തനത്തിന് പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുടങ്ങും
-
സൗരോർജ പ്രോത്സാഹനത്തിന് പദ്ധതി
-
നവകേരളം പദ്ധതി പ്രളയാനന്തര പുനർനിർമ്മാണത്തിലൂന്നി നടപ്പാക്കുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here