‘ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞു, പാദപൂജ വിഷയത്തിലും പ്രതികരണമില്ല’; രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറത്തിൻ്റെ പേരിൽ ഫേസ്ബുക്ക് പോസ്റ്റ്.സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നും ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം ഇല്ലാത്തത് ചോദ്യം ചെയ്താണ് ഫേസ്ബുക്ക് കുറിപ്പ്.
പാദപൂജ വിഷയത്തിൽ പ്രതികരണമില്ല.ഗവർണറെ എസ്എഫ്ഐ കൊല്ലും എന്നു പറഞ്ഞിട്ടും പ്രതികരണമല്ല.സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരണമില്ല.കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളി എന്നാണ് സേവ് ബിജെപി ഫോറത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിക്കുള്ളിൽ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സേവ് ബിജെപി ഫോറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നതും പ്രസക്തം.
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കി. പി.കെ. കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കം ലഭിച്ചുവെന്നാണ് ഉയർന്ന വിമർശനം.
സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടാതെ പോയ ചില നേതാക്കൾ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്റലെക്ച്വൽ സെല്ലിന്റെ സഹ കൺവീനർ യുവരാജ് ഗോകുലും സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബുവും തങ്ങളെ വക്താവു സ്ഥാനത്ത് നിന്ന് പുറത്താക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു.
Story Highlights : Save BJP Forum slams Rajeev Chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here