മലപ്പുറത്തും പൊന്നാനിയിലും വിള്ളല്‍ പ്രതീക്ഷിച്ച് ഇടതുമുന്നണി

മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ വിളളലുണ്ടാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. ആഞ്ഞുപിടിച്ചാല്‍ പൊന്നാനിയില്‍ എളുപ്പത്തില്‍ വിജയിക്കാനാകുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. എന്നാൽ പാര്‍ട്ടി വേരുകള്‍ ശക്തമായ ജില്ലയില്‍ ലീഗിന് ആശങ്കകളേതുമില്ല. ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ വേരുറപ്പിക്കാനാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇങ്ങനെ ആത്മവിശ്വാസത്തോടെ പറയാനാകുന്നത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ്. ഉപതിരഞ്ഞെടുപ്പുകളിലുള്‍പ്പെടെ ഇടതുപക്ഷത്തിന് വന്‍ വോട്ട് വര്‍ധനയാണുണ്ടായത്.
ലോക്‌സഭയിലെക്കെത്തുമ്പോള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുമെന്ന് എല്‍ഡിഎഫ് കണക്ക്കൂട്ടുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയായില്ലെങ്കിലും മലപ്പുറത്ത് അഡ്വ.പിപി ബഷീറോ,എംബി ഫൈസലോ ഇടത് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. പൊന്നാനിയില്‍ ഇടിയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും തന്നെ സ്ഥാനാര്‍ത്ഥികളാകും
വേരോട്ടം കുറഞ്ഞ മണ്ഡലമെങ്കിലും ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ ആരെയെങ്കിലും നിര്‍ത്തി നേട്ടമുണ്ടാക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം.
മലപ്പുറം ബാലികേറാമലയല്ലെന്നും പൊന്നാനി പൊന്നാപുരം കോട്ടയല്ലെന്നും ഇടതുപക്ഷം കണക്കുകൂട്ടുമ്പോള്‍ വോട്ട് ശോഷണം ഉണ്ടാകാതിരുന്നാല്‍ വിജയം സുനിശ്ചിതമെന്നാണ് യുഡിഎഫ് കണക്ക്കൂട്ടല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here