Advertisement

കാല്‍വഴുതി വീണ ഫോട്ടോഗ്രാഫറെ കൈപിടിച്ചുയര്‍ത്തി രാഹുല്‍ ഗാന്ധി; സോഷ്യല്‍ മീഡിയയില്‍ കൈയടി

January 25, 2019
Google News 7 minutes Read
rahul gandhi

കാല്‍വഴുതി വീണ ഫോട്ടോഗ്രാഫറെ കൈപിടിച്ച് ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ പിന്നിലേക്ക് പുറമിടിച്ച് വീഴുകയായിരുന്നു. നിലത്ത് തല ശക്തമായി ഇടിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട രാഹുല്‍ ഉടന്‍ അയാളുടെ അടുത്തെത്തി പിടിച്ചു എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഭുവനേശ്വര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. രാഹുലിന്റെ ഇടപെടലിന് സോഷ്യല്‍ മീഡിയയില്‍ കൈയടി കിട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നുവെങ്കില്‍ തിരിഞ്ഞു നോക്കില്ലായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ഹാസിബയാണ് മോദിയെ ട്വിറ്ററിലൂടെ പരിഹസിച്ചത്. കാല്‍ വഴുതി വീണ ഫോട്ടോഗ്രാഫറെ രാഹുല്‍ എങ്ങനെയാണ് പിടിച്ചുയര്‍ത്തിയതെന്ന് നോക്കൂ എന്ന് പറഞ്ഞാണ് ഹാസിബയുടെ ട്വീറ്റ്. ‘നിങ്ങള്‍ക്ക് സമീപം ഒരാള്‍ നെഞ്ചുവേദന വന്നു വീണാല്‍ നിങ്ങള്‍ എന്തു ചെയ്യും, അയാളെ രക്ഷിക്കാന്‍ ശ്രമിക്കും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് ചെയ്തുവെന്ന് നോക്കൂ എന്ന് പറഞ്ഞ് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണ പൊലീസുകാരനെ ശ്രദ്ധിക്കാതെ, പ്രസംഗം തുടര്‍ന്ന മോദിയുടെ വീഡോയോയും ഹാസിബ പങ്കുവെച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here