സെമിയില്‍ വീണു ; രഞ്ജിയില്‍ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ കേരളത്തിന് തോല്‍വി. ചരിത്രത്തില്‍ ആദ്യമായി രഞ്ജിയില്‍ സെമിഫൈനല്‍ കളിക്കാനിറങ്ങിയ കേരളം നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയോട് ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് തോല്‍വി വഴങ്ങിയത്. ഒന്നാം ഇന്നിങ്‌സിനു സമാനമായി രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ സെമിഫൈനലില്‍ അവസാനിക്കുകയായിരുന്നു.
ഇന്നിംഗ്‌സ് തോല്‍വിയെങ്കിലും ഒഴിവാക്കാനായി കേരളം പൊരുതി നോക്കിയെങ്കിലും ഉമേഷ് യാദവിന്റെ ബൗളിങ് വേഗതയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. 91 റണ്‍സിനാണ് കേരളം രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ഔട്ടായത്. 102 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സ് കരുതലോടെയാണ് തുടങ്ങിയതെങ്കിലും വിക്കറ്റുകള്‍ തുടര്‍ച്ചയായി കൈവിട്ടതോടെ നില പരുങ്ങലിലായി. സ്‌ക്കോര്‍ 59 ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ കേരളം തുടര്‍ന്ന് 7 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകളാണ് കൈവിട്ടത്.ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയ്ക്ക് റണ്ണെടുക്കും മുമ്പു തന്നെ റണ്ണൗട്ടിലൂടെ മടങ്ങേണ്ടി വന്നു.
ഉമേഷ് യാദവിനൊപ്പം യാഷ് താക്കൂറും ചേര്‍ന്നതോടെ വാലറ്റക്കാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.താക്കൂര്‍ 4 വിക്കറ്റുകളാണ് വീഴ്ത്തിയത്.കേരള നിരയില്‍ വിഷ്ണു വിനോദ് (15), അരുണ്‍ കാര്‍ത്തിക് (36), സിജോമോന്‍ ജോസഫ് (17) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. ആദ്യ ഇന്നിങ്‌സില്‍ 7 വിക്കറ്റെടുത്തിരുന്ന ഉമേഷ് യാദവ് രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 12 വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് തന്നെയാണ് കളിയിലെ താരം.36 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കാണ് കേരളത്തിന്റെ ടോപ്‌സ്‌ക്കോറര്‍. വിദര്‍ഭ തുടര്‍ച്ചയായി രണ്ടാം തവണയും രഞ്ജിയില്‍ ഫൈനല്‍ ബര്‍ത്തുറപ്പിച്ചപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി സെമിഫൈനല്‍ വരെ എത്താനായതിന്റെ ചാരിതാര്‍ത്ഥ്യവുമായാണ് കേരളം മടങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here