മത്സരിക്കാനില്ലെന്ന് വിഎം സുധീരൻ

മത്സരിക്കാനില്ലെന്ന് വി.എം സുധീരൻ. പുതിയ ആളുകൾ വരട്ടെയെന്നും ജന സ്വീകാര്യത ഉള്ള പുതിയ മുഖങ്ങൾ വരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ മത്സരത്തെ അദ്ദേഹം അനുകൂലിച്ചു.
ഘടകക്ഷികൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ കൊല്ലത്തെ രീതി ഇത്തവണയും തുടരും. കൈവശ ഭൂമി കൈമാറ്റം ചെയത സംഭവത്തിലും സർക്കാറിന് ഇടപെടൽ ശരിയല്ല. നിയമ സെക്രട്ടറി അടക്കം നിയമ ലംഘനം നടത്തി. വൻകിട കൈയ്യേറ്റക്കാർക്ക് അനുകൂലമായാണ് റവന്യൂ സെക്രട്ടറി അടക്കമുള്ളവർ പെരുമാറിയത്. കുത്തകകൾക്ക് അനുകൂലമായാണ് സർക്കാർ നീങ്ങു. റവന്യു വകുപ്പ് സെക്രട്ടറിമാർ സ്ഥാനത്ത് തുടരുന്നതിന് അർഹതയില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ഘടക കക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് സ്വാഭാവികം. മത്സരിക്കേണ്ടതില്ലെന്നതാണ് നിലപാട്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത് അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here