ബ്രസീലിൽ അണക്കെട്ട് തകർന്ന് വൻ ദുരന്തം; 7 മരണം; മരണസംഖ്യ ഉയരാൻ സാധ്യത

ബ്രസീലിൽ അണക്കെട്ട് തകർന്ന് വൻ ദുരന്തം. തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ജെറിസിലാണ് ദുരന്തം ഉണ്ടായത്. അപകടത്തിൽ ഇരുന്നൂറോളം പേരെ കാണാതായി. 7 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസഖ്യ ഇനിയും ഉയർന്നേക്കും.
ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിംഗ് കന്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. ഡാമില്‍നിന്ന് ഒഴുകിയ വെള്ളം ബ്രുമാഡിന്‍ഹോ നഗരത്തെ മുക്കികളഞ്ഞു. വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തത്തില്‍ ആയിരത്തിലധികം വീടുകൾ മുങ്ങിപോയി. വീട് നഷ്ടപ്പെട്ടവരെ താത്കാലികമായി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here