അവകാശങ്ങളുള്ള പൗരന്റെ വലിയ ഉത്തരവാദിത്തമാണ് വോട്ടു ചെയ്യുക എന്നത് : രാഷ്ട്രപതി

ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. അവകാശങ്ങളുള്ള
പൗരന്റെ വലിയ ഉത്തരവാദിത്തമാണ് വോട്ടു ചെയ്യുക എന്ന് രാഷ്ട്രപതി രാജ്യത്തോട് പറഞ്ഞു. രാജ്യത്ത് ഒരു ക്ലാസും മറ്റൊരു ക്ലാസിന് മുകളിലോ താഴയോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോദന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ എല്ലാവരും തയാറാകണമെന്ന് പ്രഥമ പൌരൻ നിർദ്ധേശിച്ചു. ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാനുള്ള വോട്ട് ചെയ്യുക എന്നത്. 21 ആം നൂറ്റാണ്ടിൽ ജനിച്ചവർക്ക് വോട്ട് ചെയ്യാൻ കിട്ടുന്ന ആദ്യ അവസരമായിരിക്കും ഇത്. രാഷ്ട്രപതി ഓർമ്മിപ്പിച്ചു.
നമ്മളിലാണ് ഈ രാഷ്ട്രമുള്ളത്. അത് ഓരോ വ്യക്തിയിലും ഓരോ പൗരനിലുമുണ്ട്. ബഹുസ്വരതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. നാനാത്വം, ജനാധിപത്യം, വികസനം എന്നീ മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യൻ മാതൃക നിലനിൽക്കുന്നത്. ഇതിൽ ഒന്നിനു മുകളിൽ ഒന്ന് വരാൻ സാധിക്കില്ല. പക്ഷേ എല്ലാം നമുക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
150 ജന്മവാർഷിക വർഷത്തിൽ രാഷ്ട്രപിതാവിന്റെ സംഭാവനകൾ രാഷ്ട്രപതി അനുസ്മരിച്ചു. ഡോ. അംബേദ്ക്കരിന്റെ ദീർഘദർശനം ജനാധിപത്യത്തിന് വഴികാട്ടിയാണെന്നും അദ്ധേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here