റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് ഫ്‌ളവേഴ്‌സ് എഫ്എം സംഘടിപ്പിക്കുന്ന സല്യൂട്ട് ദി ഹീറോസ് സീസൺ 1 ദുബായിൽ പുരോഗമിക്കുന്നു

ഇന്ത്യയുടെ 70 ആം റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് ഫ്‌ളവേഴ്‌സ് എഫ്എം സംഘടിപ്പിക്കുന്ന സല്യൂട്ട് ദി ഹീറോസ് സീസൺ 1 ദുബായിൽ പുരോഗമിക്കുന്നു.പരിപാടിയുടെ ഭാഗമായി ദുബൈയിലെത്തിയ വിശിഷ്ട അതിഥികളെ ഇന്ത്യൻ കോൺസുലേററിൽ നടന്ന റിപ്പബ്‌ളിക് ദിനാഘോഷ പരിപാടികളിൽ ആദരിച്ചു.ഇന്നലെ വൈകിട്ട് ഇന്ത്യകോൺസുലേററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.. റിപ്പബ്‌ളിക് ദിനമായ ഇന്ന് കോൺസുലേററിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിലും ഫ്‌ളവേഴ്‌സ് എഫ്എം ആർജെ കളും സല്യൂട്ട് ദി ഹീറോ അതിഥികളും പങ്കെടുത്തു. ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ അനുസമരിച്ചുകൊണ്ടുളള സല്യൂട്ട് ദി ഹീറോ എന്ന പരിപാടി സംഘടിപ്പിച്ച ഫ്‌ളവേഴ്‌സ് എഫ് എമ്മിനെ കോൺസുൽ ജനറൽ വിപുൽ പ്രത്യേകം അഭിനന്ദിച്ചു.
സല്യൂട്ട് ദ ഹറോസ് പരിപാടി ഇന്നു വൈകുന്നേരം 4 മണി മുതൽ ദുബൈ ഗരൂദിലുള്ള റോദ അൽ ബുസ്താൻ ഹോട്ടലിൽ നടക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here