മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

one more worker trapped in meghalaya mine rescued

മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെത്തി.മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിൽ 280 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

15 തൊഴിലാളികളാണ് മേഘാലയിലെ അനധികൃത ഖനിക്കുള്ളില്‍ കുടുങ്ങിയത് . ഇതില്‍ ഒരാളുടെ അഴുകിയ നിലയിലുള്ള മൃതദേഹം കഴിഞ്ഞ ദിവസം സേന പുറത്തെടുത്തിരുന്നു. 2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയിലായിരുന്നു അപകടം.വിവിധ സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top