ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോക്കോവിച്ചിന്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷസിംഗിള്‍സ് കിരീടം നൊവാക് ദ്യോക്കോവിച്ചിന് .ഫൈനലില്‍ രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നേട്ടം. സ്‌ക്കോര്‍ 6-3, 6-2,6-3. ദ്യോക്കോവിച്ചിന്റെ 15 ാമത്തെ ഗ്രാന്‍സ്ലാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 7 കിരീടമെന്ന റെക്കോഡും ദ്യോക്കോവിച്ച് ഇതോടെ സ്വന്തമാക്കി. ആറ് കിരീടം നേടിയ റോജര്‍ ഫെഡററെയാണ് ദ്യോക്കോവിച്ച് മറികടന്നത്.
ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചും നദാലും തമ്മില്‍ ഏറ്റുമുട്ടിയത്. 2012 ലെ ഫൈനലിലും നദാലിനെ തോല്‍പ്പിച്ച് ദ്യോക്കോവിച്ച് കിരീടം നേടിയിരുന്നു.
സെമിയില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് പൗളിയെ കീഴടക്കിയാണ് ദ്യോക്കോവിച്ച് ഫൈനലിലെത്തിയത്. ഗ്രീക്ക് താം സിറ്റ്‌സിപാസിനെയാണ് നദാല്‍ സെമിയില്‍ പരാജയപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here