സി പി ഐ എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം: എസ് രാമചന്ദ്രന്‍പിള്ള
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും സി. പി. ഐ എം ലോക് സഭ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുകയെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി ഐ എമ്മിന് ഗുണം ചെയ്യുമെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സമീപനമാണ് ഉള്ളതെന്നും രാമചന്ദ്രന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയോട് ചഞ്ചാടുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. വി എസ് അച്യുതാനന്ദനോ പിണറായി വിജയനോ ആയിരിക്കില്ല പകരം പാര്‍ട്ടി ഒറ്റക്കെട്ടായിട്ടായിരിക്കും തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുക. സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ തയ്യാറാകും. ബി ജെ പി യെ പരാജയപ്പെടുത്തി മത നിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ടെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here