Advertisement

ബ്രസീലില്‍ ഡാം അപകടം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

January 27, 2019
Google News 0 minutes Read
dam

ബ്രസീലിലെ ബ്രു​മാ​ഡി​ന്‍​ഹോ നഗരത്തിൽ ഡാം തകർന്ന് കാണാതായ 300ലേറെ പേർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽ 34 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തെക്കു കിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസ് സംസ്ഥാനത്തിലെ ബ്രു​മാ​ഡി​ന്‍​ഹോ അണക്കെട്ട് തകര്‍ന്നത്. സ്വകാര്യ ഇരുമ്പയിര് ഖനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അണക്കെട്ട് പൊട്ടി ഇരമ്പിയെത്തിയ വെള്ളത്തിന് ഒപ്പം ഖനനകമ്പനിയിലെ മാലിന്യവും കലര്‍ന്നത് വന്‍ദുരന്തം സൃഷ്ടിച്ചു. കു​ത്തി​യൊ​ലി​ച്ചു​വ​രു​ന്ന ചെ​ളി​യി​ലും വെ​ള്ള​ത്തി​ലും നിരവിധി വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ഒ​ഴു​കി​പോ​യി. ഡാം ​ത​ക​ര്‍​ന്ന​ത് അ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ല്‍ മ​ര​ണം സം​ഭ​വി​ച്ച​ത്. ഡാം തകരുമ്പോള്‍ ഏകദേശം 300 തൊഴിലാളികള്‍ പ്രദേശത്തുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.​ അപകടത്തില്‍ കാണാതായവരെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ പറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയിൽ മാരിയാനോയില്‍ ഡാം തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here