Advertisement

‘സെന്‍കുമാറിന്റേത് മാന്യതയില്ലാത്ത പ്രസ്താവന’: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

January 27, 2019
0 minutes Read
p sriramakrishnan

നമ്പി നാരായണനെതിരായ ടി പി സെന്‍കുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അവാര്‍ഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താല്‍പര്യമാണ്. അതൊന്നും അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സെന്‍കുമാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നമാണെന്നായിരുന്നു സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉന്നയിച്ചത്. സെന്‍കുമാര്‍ പാര്‍ട്ടിയുടെ അംഗമല്ലെന്നും എന്നാല്‍ ജനാധിപത്യ രാജ്യത്ത് അദ്ദേഹത്തിന് അഭിപ്രായം പറയാനുളള അവകാശമുണ്ടെന്നും അേേദ്ദഹം പറഞ്ഞു. സെന്‍കുമാറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ നൗഷാദും രംഗത്തെത്തി. സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും നൗഷാദ് പരാതി നല്‍കി.

സെന്‍കുമാറിനെതിരെ മന്ത്രിമാരായ എ കെ ബാലന്‍, ഇ പി ജയരാജന്‍ ഉള്‍പ്പെടെ ഇന്നലെ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top