Advertisement

സി പി എം അമൃതാനന്ദമയിയെ ക്രൂരമായി വേട്ടയാടുന്നു: നേതാവ് രമേശ് ചെന്നിത്തല

January 27, 2019
Google News 0 minutes Read

അമൃതാനന്ദമയിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എം അമൃതാനന്ദമയിയെ ക്രൂരമായി വേട്ടയാടുകയാണ്. ശബരിമല കർമ്മസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കരുതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നാൽ, കൊടിയേരി ബാലകൃഷ്ണനും പിണറായി വിജയനും നടത്തിയ വിമർശനങ്ങളോട് യോജിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു. ഐ എൻ റ്റി യു സി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here