സ്പീക്കർ സുമിത്ര മഹാജന്‍ സർവ കക്ഷി യോഗം വിളിച്ചു

പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ലോക്സഭ സ്പീക്കർ സുമിത്ര മഹാജന്‍ സർവ കക്ഷി യോഗം വിളിച്ചു. ജനുവരി 30 ആം തിയതിയാണ് യോഗം ചേരുക, 31 മുതല്‍ ബജറ്റ് സമ്മേളനം ആരംഭിക്കും.
പാർലമെന്‍റ് ബജറ്റ് സമ്മേളനം സുഗമമായി പൂർത്തായാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ലോക്സഭ സ്പീക്കർ സുമിത്ര മഹാജന്‍ സർവ കക്ഷി യോഗം വിളിച്ചു ചേർക്കുന്നത്. യോഗത്തില്‍ സമ്മേളനം സുഗമമായി പൂർത്തായാക്കുവാന്‍ രാഷ്ട്രീയ കക്ഷികളോട് സഹായം തേടും. ജനുവരി 31 മുതലാണ് നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാനം ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ താത്കാലിക ചുമതലയുളള പീയൂഷ് ഗോയൽ ബജറ്റ് അവതരിപിക്കും. ഇടക്കാല ബജറ്റ് ആകും കേന്ദ്രം അവതരിപ്പിക്കുക. പാർലമെന്റ് സംയുക്ത സമ്മെളനം രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. സഭ നടപടികള്‍ പൂർത്തിയാക്കി ഫെബ്രുവരി പതിമുന്നിന് സഭ പിരിയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here