Advertisement

‘ട്രെയിന്‍ 18’ പേര് മാറ്റി, ഇനി മുതല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

January 27, 2019
1 minute Read
train 18

രാജ്യത്ത് നിര്‍മ്മിച്ച അതിവേഗ ട്രെയിന്‍, ‘ട്രെയിന്‍ 18’ ഇനി മുതല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന്് അറിയപ്പെടും. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങളുടെ ഭാഗത്തു നിന്നും പല പേരുകളും ഉയര്‍ന്നെങ്കിലും വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍ ഇന്ത്യക്ക് അഭിമാനമാണ്. മറ്റ് രാജ്യങ്ങളിലേക്ക് ട്രെയിന്‍ കയറ്റി അയക്കാനാണ് തീരുമാനം. വിദേശത്ത് നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും മെയ്ക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ട്രെയിന് ശീതീകരിച്ച 16 ചെയര്‍കാറുകളാണ് ഉള്ളത്. എന്‍ജിനില്ലാത്ത ട്രെയിന് മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിനുകളുണ്ടായിരിക്കും. കയറാനും ഇറങ്ങാനുമുള്ള വാതിലുകള്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയിട്ടുള്ളതാണ്. ജിപിഎസ് സംവിധാനത്തോടുള്ള സ്ഥലവിവരണവും വൈ ഫൈ ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യവും ഉണ്ടായിരിക്കും. പെട്ടെന്ന് വേഗം കുറയ്ക്കാനും കൂട്ടാനും കഴിയുന്ന സംവിധാനവും ട്രെയിനുണ്ട്. ഇതിന്റെ ട്രയല്‍ റണ്‍ നവംബര്‍ പതിനെട്ടിന് നടന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top