‘രണ്ടില്‍ നിന്ന് 200 ലേക്ക് എത്തിയ പാര്‍ട്ടിയാണ് ബിജെപി’; ശിവസേനക്ക് ബിജെപിയുടെ മറുപടി

‘വല്ല്യേട്ടന്‍’ ചമഞ്ഞ ശിവസേനക്ക് ബിജെപിയുടെ മറുപടി. ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ ‘വല്ല്യേട്ടന്‍’ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തന്നെയാണ്. ബിജെപി നിസ്സഹായര്‍ അല്ലെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലാകുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണെന്നും ഫട്‌നാവിസ് പറഞ്ഞു.
Maharashtra CM Devendra Fadnavis: BJP is not helpless, yes we want alliance but for development of nation. Don’t want power to go in hands of people who looted nation for long. We’re trying to get into alliance but we are not helpless. BJP is the party which reached 200 from 2. pic.twitter.com/FSuOHX9m4M
— ANI (@ANI) January 28, 2019
മറ്റ് പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നത് രാജ്യത്തെ ദീര്‍ഘകാലം കൊള്ളയടിച്ചവരുടെ കൈകളിലേക്ക് വീണ്ടും അധികാരം ചെന്നെത്തരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടില്‍ നിന്ന് 200 ലേക്ക് എത്തിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് ശിവസേന ഓര്‍ക്കണമെന്നും ഫട്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
Read Also: ‘മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസം’
രാഷ്ട്രീയ സഖ്യത്തിനായി ബിജെപി തങ്ങളെ സമീപിക്കട്ടെ എന്നും തങ്ങള്‍ക്ക് ബിജെപിയുടെ ‘വല്ല്യേട്ടന്‍’ റോള്‍ ആണെന്നുമായിരുന്നു ശിവസേന തിങ്കഴാഴ്ച പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ബിജെപിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here