സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്; എസ്പി ചൈത്രയെ തള്ളി മുഖ്യമന്ത്രി

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിനെ തള്ളി മുഖ്യമന്ത്രി. രാഷ്ട്രീയ പാർട്ടി ഓഫീസുകൾ ഇത്തരം പരിശോധനകൾക്ക് വിധേയമാക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം സ്ഥാപനങ്ങൾ ജനാധിപത്യത്തിന്റെ ആധാര ശിലകൾ ആണ്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്താൻ ചിലർ ശ്രമിക്കുന്നതു. ചിലർ അതിൽ പെട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, റെയ്ഡിൽ വിശദീകരണവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. പോക്‌സോ കേസുമായി ഡിവൈഎഫ്‌ഐകാർക്ക് ബന്ധമില്ലെന്നും പ്രതിയെ പിടിക്കാനല്ല പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചൈത്ര തെരേസ ജോൺ റെയ്ഡിന് വന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here