മികച്ച നടന്‍ ജോജു ജോര്‍ജ്, നടി ഐശ്വര്യ ലക്ഷ്മി, സ്വഭാവ നടന്‍ വിനായകന്‍; സിപിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പ്രശസ്ത ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ് (സിപിസി) പോയ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. ജോസഫ് എന്ന ചിത്രത്തിലെ അഭിനയം ജോജു ജോര്‍ജ്ജിന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. മികച്ച തിരക്കഥക്കുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയക്കാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സക്കരിയ, മുഹ്സിന്‍ പെരാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
മികച്ച നടിക്കുള്ള പുരസ്‌ക്കാരം ഐശ്വര്യ ലക്ഷ്മിയാണ്. വരത്തനിലെ ഐശ്വര്യയുടെ അഭിനയമാണ് പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്. മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരം ലിജോ ജോസ് പെല്ലിശേരി നേടി. ഈ. മ.യൗ എന്ന ചിത്രമാണ് ലിജോയെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്.
മികച്ച സ്വാഭാവ നടന്‍ വിനായകനാണ്. ഈ.മ. യൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. മികച്ച സ്വാഭാവ നടിക്കുള്ള പുരസ്‌ക്കാരം നേടിയത് സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും ഈ.മ. യൗവിലെ പ്രകടനത്തിന് പൗളി വത്സനുമാണ്.
മികച്ച ഛായാഗ്രഹകന്‍ ഷൈജു ഖാലിദാണ്. സുഡാനി ഫ്രം നൈജീരിയയുടേയും ഈ മ യൗവിന്റെയും ഛായാഗ്രഹണത്തിനാണ് പുരസ്‌ക്കാരം. ശബ്ദനിയന്ത്രണത്തിനുള്ള പുരസ്‌ക്കാരം രംഗനാഥ് രവിക്കാണ്. ചിത്രം ഈ മ യൗ. ഗാനത്തിനുള്ള പുരസ്‌ക്കാരം രണം സിനിമയിലെ ട്രാക്ക് സോംഗ് നേടി. മികച്ച പശ്ചാത്തല സംഗീതനിര്‍വഹണത്തിനുള്ള പുരസ്‌ക്കാരം പ്രശാന്ത് പിള്ള നേടി. ഈ മ യൗവിലെ പശ്ചാത്തല സംഗീതമാണ് പ്രശാന്ത് പിള്ളയെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയത്. മികച്ച എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് നൗഫലിന് പുരസ്‌ക്കാരം. ഇത്തവണത്തെ സ്‌പെഷ്യല്‍ ഹോണററി പുരസ്‌ക്കാരം സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ മാസ്റ്റര്‍ക്കാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here