Advertisement

ശുദ്ധിക്രിയയില്‍ വിശദീകരണം; തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളി

January 28, 2019
1 minute Read
petition against thanthri dismissed by court

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച സ്വകാര്യ ഹർജിയാണ് തള്ളിയത്. ബംഗളൂരു സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി നിയമപരാമായി നിലനിൽക്കില്ലെന്ന് കോടതി  ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ ബിന്ദുവും കനകദുർഗ്ഗയും ദർശനം നടത്തിയതിന് പിന്നാലെയാണ് തന്ത്രി നട അടച്ച് ശുദ്ധിക്രിയ ചെയ്തത്. ഇത് ചോദ്യം ചെയ്താണ്  ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയത്. ഈ വിഷയത്തില്‍ പട്ടികജാതി-പട്ടിക വ‍ര്‍ഗ്ഗ കമ്മീഷനും തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിക്കെതിരെ നടപടി വേണമെന്നാണ് സർക്കാറിന്‍റെയും ദേവസ്വം കമ്മീഷണറുടേയും ബോർഡിലെ രണ്ട് അംഗങ്ങളുടേയും സമീപനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top