Advertisement

‘അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം’; വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

January 28, 2019
1 minute Read
Rahul Gandhi

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തു. തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി തയ്യാറാക്കും. പട്ടിണി തുടച്ചുമാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.

Read Also: പാലക്കാട് ഷാഫി പറമ്പില്‍, തൃശൂരോ ചാലക്കുടിയോ ലക്ഷ്യംവച്ച് പി.സി ചാക്കോ; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം

മോദിക്കെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. അധികാരത്തിലിരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി മോദിയും രണ്ട് തരം ഇന്ത്യക്കാരെ സൃഷ്ടിക്കുകയാണ്. അനില്‍ അംബാനി, നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി എന്നിവരടങ്ങുന്നതാണ് ഒരു വിഭാഗം. രാജ്യത്തെ പാവപ്പെട്ടവരായ കര്‍ഷകരാണ് രണ്ടാമത്തെ വിഭാഗമെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടന്ന കിസാന്‍ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top