പേരന്‍പിന് മുന്നില്‍ ഞാന്‍ തോറ്റു; വികാരഭരിതനായി എസ്എന്‍ സ്വാമി

മമ്മൂട്ടി ചിത്രം പേരന്‍പ് കണ്ട് വികാരഭരിതനായി തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി. തനിയാവര്‍ത്തനത്തിന് ശേഷം ആദ്യമായാണ് ഒരു ചിത്രം കണ്ട് കരയുന്നതെന്ന് ആമുഖത്തോടെയാണ് ചിത്രത്തിന്റെ പ്രിമിയര്‍ ഷോ കണ്ട് എസ്എന്‍ സ്വാമി സംസാരിച്ച് തുടങ്ങിയത്. ഒരുപാട് സിനിമ കണ്ടതില്‍ എന്നെ ഒരുപാട് വിഷമിപ്പിച്ച സിനിമയാണ് തനിയാവര്‍ത്തനം. ആ ചിത്രം കണ്ട് ഞാന്‍ ഒരുപാട് കരഞ്ഞു. അന്ന് ഞാന്‍ തീരുമാനിച്ചു ഒരു സിനിമ കണ്ടാലും ഇനി ഞാന്‍ ഇമോഷണലാകില്ലെന്ന്, എന്നെ ആര്‍ക്കും ഇമോഷണലാക്കാന്‍ പറ്റില്ലെന്നും. എന്നാല്‍ പേരന്‍പിന് മുന്നില്‍ ഞാന്‍ തോറ്റു. വളരെ ഇമോഷണലായി എനിക്ക് ദേഷ്യവും വന്നു. അവസാനം തനിയാവര്‍ത്തനം ഇതിലും ആവര്‍ത്തിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. മനസ് വിങ്ങുകയായിരുന്നു. അവസാനം കണ്ടപ്പോള്‍ ജീവതം കിട്ടിയ സന്തോഷം ഉണ്ട്- എസ്എന്‍ സ്വാമി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here