Advertisement

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

January 29, 2019
1 minute Read
rahul gandhi to reach kochi this month 29th

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും.  ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച മുന്‍ എം പി എം ഐ ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും. വൈകിട്ട് മൂന്നുമണിയ്ക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പ്രവര്‍ത്തകരുമായി സംവദിക്കും. ബൂത്ത് തലം മുതലുളള ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. എറണാകുളം ഗസ്റ്റ് ഹൗസില്‍ യു ഡി എഫ് നേതാക്കളുമായി രാഹുല്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തും.

രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമിടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സീറ്റ് വിഭജനം, സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവ ചര്‍ച്ച ചെയ്യാന്‍ സാധ്യത ഇല്ല. ഐക്യസന്ദേശം പകരുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

Read More:‘അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം’; വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

രാഹുലിന്റെ സന്ദര്‍ശനത്തോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന പേരിലാണ് പരിപാടി.  താഴെത്തട്ടില്‍ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. യു ഡി എഫിലും കോണ്‍ഗ്രസിലും ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി അയവ് വന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. ഇത്തവണ മുന്നൊരുക്കങ്ങള്‍ പതിവിലും വേഗത്തിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top