‘ജയിക്കുന്ന സീറ്റ് തരട്ടെ, ചുമ്മാ പൊട്ട സീറ്റൊന്നും ഞങ്ങള്‍ സ്വീകരിക്കില്ല’; രണ്ടാം സീറ്റിനായി മാണി

പി.ജെ ജോസഫിന്റെ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്ന് കേരളാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി. ജോസ് കെ. മാണിയുടെ കേരളയാത്രയുമായി ബന്ധപ്പെട്ടും പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ടും പി.ജെ ജോസഫ് നടത്തിയ വിമര്‍ശനങ്ങളോട് തന്ത്രപരമായാണ് കെ.എം മാണി പ്രതികരിച്ചത്. പാര്‍ട്ടിയില്‍ അസംതൃപ്തിയുണ്ടെന്ന് പി.ജെ ജോസഫ് പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ജോസഫ് പറഞ്ഞത് തെറ്റിദ്ധരിച്ചതാണെന്നും മാണി പറഞ്ഞു. ചരല്‍ക്കുന്നില്‍ നടന്ന സമ്മേളനത്തിലാണ് പാര്‍ട്ടി കേരളയാത്ര നടത്താന്‍ തീരുമാനിച്ചത്. യാത്ര ഉദ്ഘാടനം ചെയ്തത് പി.ജെ ജോസഫാണ്. ഇതില്‍ നിന്ന് തന്നെ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാണല്ലോ എന്ന് മാണി പറഞ്ഞു. പാര്‍ട്ടിക്കകത്ത് ഭിന്നത് ഉണ്ടായിരുന്നെങ്കില്‍ പി.ജെ ജോസഫ് കേരളയാത്രയ്ക്ക് വരുമായിരുന്നോ എന്ന് മാണി ചോദിച്ചു.
Read Also: ‘ഇടുക്കിയല്ലെങ്കില്‍ ചാലക്കുടി’; സമ്മര്‍ദ്ദം ശക്തമാക്കി പി.ജെ ജോസഫ്
കേരളാ കോണ്‍ഗ്രസിന് കോട്ടയം സീറ്റ് ഏതായാലും ഉണ്ട്. അത് കൂടാതെ മറ്റൊരു സീറ്റിന് കൂടി അവകാശമുണ്ട്. അതില്‍ പ്രിഫറന്‍സ് ഉള്ള സീറ്റുകളാണ് ഇടുക്കിയും ചാലക്കുടിയും. ഇടുക്കിയോ ചാലക്കുടിയോ തൃശൂരോ അതുമല്ലെങ്കില്‍ കേരളത്തില്‍ എവിടെയെങ്കിലും ഒരു സീറ്റ് തരട്ടെ. ഒരു കുഴപ്പവുമില്ല. പക്ഷേ, ജയിക്കുന്ന സീറ്റായിരിക്കണം. ചുമ്മാ, പൊട്ട സീറ്റൊന്നും ഞങ്ങള്‍ സ്വീകരിക്കില്ലെന്നും കെ.എം മാണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ലെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here