പിറവം പള്ളിക്കേസ് വിചാരണ പ്രതിസന്ധിയില്‍; കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി നാലാം ബെഞ്ചും പിന്മാറി

പിറവം പള്ളിക്കേസ് വിചാരണ പ്രതിസന്ധിയില്‍. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി നാലാം ബെഞ്ചും പിന്മാറി. കാരണം വ്യക്തമാക്കാതെയാണ് നാലാം ബെഞ്ചും പിന്മാറിയത്. ജസറ്റിസുമാരായ ഹരിലാലും ആനി ജോണുമാണ് കേസില്‍ നിന്നും പിന്മാറിയത്. കേസ് കേള്‍ക്കാന്‍ ഇന്നും ബെഞ്ച് തയ്യാറായില്ല. കേസ് ഏത് ബെഞ്ച് പരിഗണിക്കുമെന്ന കാര്യം ഇനി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
പിറവം കേസ് പരിഗണിക്കുന്നതില്‍ നിന്നും മറ്റ് മൂന്നു ബെഞ്ചുകളും നേരത്തേ പിന്മാറിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീ, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരുടെ ബെഞ്ചാണ് പിന്മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു ഇരുവരും പിന്മാറിയത്.
ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിലാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ ആദ്യമെത്തുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്ന കേസില്‍ കക്ഷി ചേരാനെത്തിയ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് 2018 ഡിസംബര്‍ 11 ന് ഈ ബെഞ്ച് പിന്മാറി. തുടര്‍ന്ന് ഹര്‍ജികള്‍ ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവരുടെ ബെഞ്ചിന്റെ പരിഗണനയിലെത്തി. വ്യക്തമായ കാരണം പറയാതെ ഡിസംബര്‍ 21 ന് ഇരുവരും കേസില്‍ നിന്നും പിന്മാറി. പിന്നാലെ ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം, ജസ്റ്റിസ്ടി വി അനില്‍കുമാര്‍ എന്നിവരുടെ പരിഗണനയില്‍ ഹര്‍ജികളെത്തി. ഇവരും പിന്മാറിയതോടെയാണ് ജസറ്റിസുമാരായ ഹരിലാലിന്റേയും ആനി ജോണിന്റേയും പരിഗണനയില്‍ ഹര്‍ജികളെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here