Advertisement

അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർക്കായി പിഎസ് സി നടത്തിയ പരീക്ഷയിൽ അട്ടിമറി; 80 ശതമാനം ചോദ്യങ്ങൾ സ്വകാര്യ ഗൈഡിൽ നിന്ന്

January 29, 2019
Google News 1 minute Read

അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർക്കായി പിഎസ് സി നടത്തിയ പരീക്ഷയിൽ എൺപത് ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലിൽ നിന്ന് ‘ചുരണ്ടിയത്’. ജനുവരി 22ന് നടന്ന പരീക്ഷയാണ് വിവാദമായിരിക്കുന്നത്.  പരീക്ഷ റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരീക്ഷനടന്നത്. കേരളത്തില്‍ മൂന്ന് സെന്ററുകളിലായി 1905പേര്‍ പരീക്ഷയെഴുതി. 100 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്, ഇതില്‍ എണ്‍പത് ചോദ്യങ്ങളും സ്വകാര്യ റാങ്ക് ഫയലില്‍ നിന്നാണ് ചോദിച്ചിരിക്കുന്നത്. ചോദ്യപേപ്പറിൽ എൺപത് ചോദ്യങ്ങളാണ് നിയമവുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നതാണ് വസ്തുത. ബാക്കിയുള്ള ഇരുപത് ചോദ്യങ്ങളിൽ പത്തെണ്ണം ജനറൽ നോളജും ബാക്കി ഇംഗ്ലീഷുമാണ്. ഈ എൺപത് ചോദ്യങ്ങളും  ഒരു ഗൈഡിൽ നിന്ന് എടുത്ത ചോദ്യങ്ങൾ തന്നെയാണ് . ഓപ്ഷന്‍ പോലും മാറ്റാതെയാണ് ചോദ്യം അതേ പടി പകര്‍ത്തിയിരിക്കുന്നത്. പിഎസ് സി അധികൃതർ പരീക്ഷയ്ക്ക് പിന്നാലെ ഇറക്കിയ ഉത്തരസൂചികയിൽ റാങ്ക് ഫയലിലുള്ള തെറ്റുകൾ ആവർത്തിച്ചിട്ടുമുണ്ട്.

ഈ മാസം 22നാണ് പരീക്ഷ നടന്നത്. . എൽഎൽബി കോളിഫിക്കേഷൻ ഉള്ളവരും മൂന്ന് വർഷത്തിന് മീതെ പ്രാക്ടീസ് ഉള്ളവരുമാണ് ഈ പരീക്ഷയെഴുതിയത്. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന പരീക്ഷയാണിത്. 2012ൽ നടന്ന പരീക്ഷയിലും നാല്പതോളം ചോദ്യങ്ങൾ ഗൈഡിൽ നിന്ന് വന്നിരുന്നു. അന്ന് പരാതി ഉയർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി വീണ്ടും നടത്തി പിഎസ് സി തടിയൂരി. എന്നാൽ ഈ വർഷം ഒരു പടി കൂടി കടന്ന് എല്ലാ ചോദ്യങ്ങളും ഗൈഡിൽ നിന്ന് കോപ്പിയടിച്ചിരിക്കുകയാണ്.

മൈനർ ആക്റ്റുകളാണ് പരീക്ഷയുമായി ബന്ധപ്പെട്ട സിലബസിൽ ഉണ്ടായിരുന്നതെങ്കിലും ചോദ്യപേപ്പറിൽ കടന്ന് കൂടിയത് മേജർ ആക്റ്റുകളെ സംബന്ധിച്ച ചോദ്യങ്ങൾ മാത്രമാണെന്നും പരാതിയുണ്ട്. മൈനർ ആക്റ്റിൽ നിന്ന് ഒരു ചോദ്യം പോലും ഉണ്ടായില്ല. പരീക്ഷ അട്ടിമറിക്കപ്പെട്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ ഇന്ന് പിഎസ് സിയ്ക്ക് പരാതി നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here