Advertisement

കോണ്‍ഗ്രസ് മോദിയെ പോലെ രണ്ട് ഭാരതം സൃഷ്ടിക്കില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

January 29, 2019
0 minutes Read
rahul

നരേന്ദ്ര മോദി ഉണ്ടാക്കിയപോലെ രണ്ട് ഇന്ത്യയില്ല  ഇന്ത്യയെ ഒന്നായി നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസിന്റെ ശക്തി അതിന്റെ പ്രവര്‍ത്തകരാണ്. ഇന്ത്യയെ വിഭജിക്കുകയാണ് മോദി. സമ്പന്നതയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിഭജിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ സ്ഥാപനങ്ങള്‍ക്ക് നേരെയും മോദിയുടെ അക്രമം ഉണ്ടായി. നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് വന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. നരേന്ദ്രമോഡിയും അമിത്ഷായും സുപ്രീം കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പറഞ്ഞത്. സിബിഐ ഡയറക്ടറെ എന്തിനാണ് മോദി മാറ്റിയത്? മോദി തുടര്‍ച്ചയായി കള്ളം പറയുന്നു. സ്വയരക്ഷയ്ക്കായാണ് സിബിഐ ഡയറക്ടറെ മാറ്റിയത്.  എന്തിനാണ് വിമാനം ഉണ്ടാക്കി പരിചയമില്ലാത്തവര്‍ക്ക് മോഡി റഫേല്‍ കരാര്‍ നല്‍കിയത്.

കര്‍ഷകര്‍ക്കായി ഒരു രൂപ പോലും മോദി ചെലവഴിക്കുന്നില്ല. സമ്പന്നര്‍ക്ക് വേണ്ടിയാണ് മോദി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. 15സമ്പന്നര്‍ക്ക് വേണ്ടിയാണ് മോദി മിനിമം വേതനം ഉറപ്പാക്കിയത്.  കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മിനിമം വേതനം ഉറപ്പാക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. കൂടുതല്‍ സ്ത്രീകളെ തെരഞ്ഞെടുപ്പില്‍ നിറുത്തും. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കും. വനിതാ സംവരണ ബില്‍ പാസ്സാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top