അസീം പോരാളിയാണ്; രാഹുല്‍ ഗാന്ധി

എട്ടാം ക്ലാസിന് ശേഷം തനിക്ക് പഠിക്കാന്‍ സ്ക്കൂള്‍ വേണമെന്ന ആവശ്യവുമായി എത്തിയ അസീമിനെ പുകഴ്ത്തി രാഹുല്‍ ഗാന്ധി. ഞാന്‍ അസീമിനെ കണ്ടു, അവനൊരു പോരാളിയാണ്. നമ്മളെല്ലാവരും അവന്റെ പേരില്‍ അഭിമാനം കൊള്ളും, എനിക്കുറപ്പുണ്ട് എന്നാണ് അസീമിന്റെ വീഡിയോ പങ്ക് വച്ച് രാഹുല്‍ ഗാന്ധി ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി അസീമിനെ കാണുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന വികലാംഗ സംഘടന ഐക്യ കൂട്ടായ്മയുടെ ധര്‍ണ്ണ അസീമാണ് ഉദ്ഘാടനം ചെയ്തത്. എട്ടാം ക്ലാസ് കഴിഞ്ഞാല്‍ തനിക്ക് പഠിക്കാന്‍ ഒരു സ്ക്കൂള്‍ വേണമെന്ന ആവശ്യമാണ് അവിടെയും അസീം ഉന്നയിച്ചത്. ഈ ആവശ്യം തന്നെ അസീം രാഹുലിനേയും അറിയിച്ചു. അസീമിന്റെ വാക്കുകള്‍ കേട്ട രാഹുല്‍ അസീമിനെ എടുക്കുകയും എന്ത് വന്നാലും ധൈര്യമായി മുന്നോട്ട് പോകണമെന്ന് പറയുകയും ചെയ്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here