Advertisement

ഗോവയില്‍ സെല്‍ഫി എടുത്തും കടല്‍ ഭക്ഷണം ആസ്വദിച്ചും രാഹുലിന്റെയും സോണിയയുടെയും അവധി ആഘോഷം

January 29, 2019
3 minutes Read

തെക്കന്‍ ഗോവയില്‍ ശീതകാല അവധി ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും. ഞായറാഴ്ചയായിരുന്നു ഇരുവരും ഗോവയില്‍ എത്തിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുലും സോണിയയും ഗോവയിലെത്തിയത്.

തെക്കന്‍ ഗോവയിലെ പ്രശസ്തമായ ഫിഷര്‍മാന്‍സ് വാര്‍ഫ് റസ്റ്റോറന്റിലായിരുന്നു നേതാക്കളുടെ ഉച്ചഭഷണം. നേതാക്കളുടെ ഗാംഭീര്യമില്ലാതെ സാധാരണക്കാരെ പോലെയായിരുന്നു ഇരുവരുടെയും റസ്റ്റോറന്റിലേയ്ക്കുള്ള കടന്നുവരവ്. പ്രതീക്ഷിക്കാതെയുള്ള അവരുടെ വരവ് റസ്റ്റോറന്റിലുണ്ടായിരുന്ന എല്ലാവരിലും അത്ഭുതം ഉളവാക്കി.

Read More:ആധായനികുതി റിട്ടേണ്‍ പുനപരിശോധന: രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം നേതാക്കള്‍ മറ്റുള്ളവരുമായി കുശലാന്വേഷണം നടത്തുകയും സെല്‍ഫി എടുക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഇരുനേതാക്കളും ഭക്ഷണശാലയില്‍ എത്തിയതെന്ന് ഗോവയിലെ ദന്ത ഡോക്ടറായ റിച്ച ഫെര്‍ണാണ്ടസ് പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സെല്‍ഫിക്കായി ചോദിച്ചപ്പോള്‍, ബില്‍ കൊടുത്തതിന് ശേഷം എടുക്കാമെന്നാണ് പറഞ്ഞത്. പിന്നീട് ഭക്ഷണത്തിന്റെ ബില്ല് നല്‍കിയ ശേഷം അദ്ദേഹം സെല്‍ഫി അനുവദിച്ചു. അദ്ദേഹം മോശം രാഷ്ട്രീയ ലോകത്തിലെ നല്ലൊരു വ്യക്തിത്വമാണെന്നും റിച്ച കുറിച്ചു. അതേസമയം ഇരുവരുടെയും ഗോവാ സന്ദര്‍ശനത്തിന് ഔദ്യോഗികമായ കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും അവധി ആഘോഷിക്കുന്നതിന് വേണ്ടി വന്നതാണെന്നും ഗേവയിലെ കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. ഇരുവരും ഗോവയിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലാണ് താമസം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top