Advertisement

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ വി എസിന്റെ ഹര്‍ജി

January 29, 2019
Google News 1 minute Read

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറികേസില്‍ സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. എതിര്‍ കക്ഷിയുമായി ചേര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് വി എസ് ആരോപിച്ചു.

ഉചിതമായ സമയത്ത് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും വി എസ് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. എന്നാല്‍ കാലപ്പഴക്കം ചെന്ന ഇത്തരം കേസുകള്‍ക്കു വേണ്ടി സമയം കളയാന്‍ ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വി എസിന്റെ ഹര്‍ജി മാര്‍ച്ച് അഞ്ചിന് ഹൈക്കോടതി പരിഗണിക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here