പി ജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് ആന്റണി രാജു

പി.ജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസും ഇടത് മുന്നണിയും സ്വീകരിക്കുമെന്ന് ആന്റണി രാജു. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ യുഡിഎഫിനുള്ളില്‍ പ്രത്യേക ഘടക കക്ഷിയാക്കുകയാണ് പി.ജെ.ജോസഫിന്റെ ലക്ഷ്യം. രണ്ടാമതൊരു സീറ്റ് മാണി കോണ്‍ഗ്രസിന്റെയോ കെ.എം.മാണിയുടെയോ ആവശ്യമല്ല. പാര്‍ട്ടി വിടാനുള്ള ജോസഫിന്റെ അജണ്ട മാത്രമാണിതെന്നും ആന്റണി രാജു പറഞ്ഞു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റു കൂടി വേണമെന്ന ആവശ്യം പി ജെ ജോസഫ് ഉന്നയിച്ചുവെന്ന രീതിയില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളെ കണ്ട പി ജെ ജോസഫ് പറഞ്ഞത് രണ്ടാമതൊരു സീറ്റ് എന്ന ആവശ്യം ഉന്നയിച്ചത് കെ എം മാണിയാണെന്നാണ്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ മാണി ഇക്കാര്യം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ ഇടുക്കിയോ, ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ആവശ്യമെന്നും നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here